ഉളിക്കൽ പഞ്ചായത്ത് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1596421
Friday, October 3, 2025 2:09 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിന്റെ രജത ജൂബിലിയുടെ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "ഹാപ്പിനസ്സ് ഫെസ്റ്റ് " സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബേബി തോലാനി, ബെന്നി തോമസ്, ചാക്കോ പാലക്കലോടി, ഡെസി മാണി, തോമസ് വർഗീസ്, ടി.എൻ.എ. ഖാദർ, ത്രേസ്യമ്മ, സിസിലി പുഷ്പകുന്നേൽ, അഹമ്മദ് കുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു.