ഹാപ്പിനസ് പാർക്ക് ആൻഡ് ഓപ്പൺ ജിമ്മിന് ശിലയിട്ടു
1595551
Monday, September 29, 2025 1:13 AM IST
ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്ത് ഹാപ്പിനസ് പാർക്കും ഓപ്പൺ ജിംനേഷ്യവും ഒരുക്കുന്നു. കുട്ടികൾക്ക് ഉല്ലസിക്കാനും മുതിർന്നവർക്ക് പ്രഭാത-സായാഹ്ന സവാരി ഒരുക്കാനും യുവാക്കൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി ഓപ്പൺ ജിംനേഷ്യവുമാണ് നിർമിക്കുന്നത്.
മണ്ണൂർ പാലത്തിന് സമീപത്തെ പുഴയോരത്ത് 20 സെന്റ് സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ സജീവ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷവും പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്ന് ഒന്നാംഘട്ടമായി അഞ്ചുലക്ഷവും ചെലവിട്ടാണ് പാർക്ക് നിർമിക്കുന്നത്. കുട്ടികൾക്ക് കളിക്കാനായി വിവിധ ഉപകരണങ്ങളും അക്വേറിയവും സ്ഥാപിക്കും.
പ്രഭാത സവാരി നടത്തുന്നവർക്കായി തറയിൽ ടൈൽ പാകി നടപ്പാതയും റോഡരികിലും പുഴയോരത്തും കൈവരിയും ലഘുഭക്ഷണശാലയും ശൗചാലയവും നിർമിക്കും.
ഹാപ്പിനസ് പാർക്കിന്റെ ശിലാസ്ഥാപനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു.
വികസന കാര്യ ചെയർപേഴ്സൺ എൻ.കെ.കെ. മുഫീദ, അംഗങ്ങളായ കെ.ടി. അനസ്, എം.പി. അഷറഫ്, ടി.സി. നസിയത്ത്, ബി.പി. നലീഫ ബ്ലോക് പഞ്ചായത്തംഗം സി.വി.എൻ. യാസറ, കെ.പി. മൊയ്തീൻ കുഞ്ഞി, കെ.കെ. ഷഫീഖ്, യു.പി. അബ്ദുറഹ്മാൻ, കെ.ആർ. അബ്ദുൾ ഖാദർ, എ.എം. വിജയൻ, ജാഫർ സാദിഖ്, മുഹ്സിൻ കാതിയോട്, സി. നിഖിൽ, എം.സി. അഷറഫ്, പി. അബ്ദുൾ സലാം, എം.പി. ഹാരിസ്, വി. അബ്ദുള്ള ഹാജി, കെ. മുജീബ് റഹ്മാൻ, ജമാൽ കീത്തടത്ത്, കെ. പ്രമോദ്, എം.വി. രതീഷ്, ആർ.പി. അബ്ദുള്ള എന്നിവർപ്രസംഗിച്ചു.