മാധവറാവു സിന്ധ്യ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവ്: മാര്ട്ടിന് ജോര്‍ജ്
1596116
Wednesday, October 1, 2025 2:03 AM IST
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ മതേതര മൂല്യങ്ങളെ ജീവിതാന്ത്യം വരെ മുറുകെ പിടിച്ച നേതാവായിരുന്നു മാധവറാവു സിന്ധ്യയെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ 24ാം ചരമവാര്‍ഷികദിനാചരണം തളാപ്പിലെ മാധവറാവു സിന്ധ്യ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.ജോഷി കണ്ടത്തില്‍, ടി. ജയകൃഷ്ണന്, ഒ. നാരായണന്, ബിജു ഉമ്മര്‍, കല്ലിക്കോടന്‍ രാഗേഷ്,ടി.കെ. അജിത്, കെ.മോഹനന്, ഉഷ കുമാരി, സുനില്‍ മണ്ടേന്, പി.വിനോദ്, അനൂപ് ബാലന്, വിഹാസ് അത്താഴക്കുന്ന്, കെ.പി.ജോഷില്‍ , ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.