സംസ്കാര സാഹിതി ഇരിക്കൂർ മേഖലാ സമ്മേളനം
1595543
Monday, September 29, 2025 1:13 AM IST
ഉളിക്കൽ: സംസ്കാര സാഹിതി ഇരിക്കൂർ മേഖലാ സമ്മേളനം ഉളിക്കൽ ജവഹർ ഭവനിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം ചെയർമാൻ കെ.വി. ജേക്കബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വരും മാസങ്ങളിൽ തുടരേണ്ട സാംസ്കാരിക പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്തു.
സമ്മേളനത്തിൽ ജനപ്രതിനിധികളായ ചാക്കോ പാലയ്ക്കലോടി, ടോമി മൂക്കനോലിൽ, ഗായകൻ പയ്യാവൂർ ബാലകൃഷ്ണൻ, എഴുത്തുകാരായ കെ.വി. ജോസ്, ശ്രീജ അരവിന്ദ്, രഘുനാഥ കുറുപ്പ്, നാരായണൻ കൊയിറ്റി, ടി.ഡി. ദേവസ്യ എന്നിവർ പ്രസംഗിച്ചു.