ക​ണ്ണൂ​ർ: പോ​സ്റ്റ് ഓ​ഫീ​സ് സേ​വ​ന​മാ​യ സ്പീ​ഡ് പോ​സ്റ്റി​ന് ഇ​ന്നു മു​ത​ല്‍ ചെ​ല​വ് കൂ​ടും. 50 ഗ്രാം ​വ​രെ​യു​ള്ള രേ​ഖ​ക​ള്‍ രാ​ജ്യ​ത്തെ​വി​ടെ​യും സ്പീ​ഡ് പോ​സ്റ്റാ​യി അ​യ​യ്‌​ക്കാ​ൻ ഒ​ന്നു മു​ത​ല്‍ ജി​എ​സ്‌​ടി അ​ട​ക്കം 55.46 രൂ​പ വേ​ണ്ടി​വ​രും. നി​ല​വി​ല്‍ ഇ​ത് 18 ശ​ത​മാ​നം ച​ര​ക്ക് സേ​വ​ന നി​കു​തി​യ​ട​ക്കം 41.30 രൂ​പ മ​തി​യാ​യി​രു​ന്നു.

ഉ​രു​പ്പ​ടി ബു​ക്ക് ചെ​യ്യു​ന്ന ത​പാ​ല്‍ ഓ​ഫീ​സ് പ​രി​ധി​യി​ല്‍​ത്ത​ന്നെ വി​ത​ര​ണം ചെ​യ്യു​ന്ന 50 ഗ്രാം ​വ​രെ തൂ​ക്ക​മു​ള്ള സ്പീ​ഡ് പോ​സ്റ്റ് ഉ​രു​പ്പ​ടി​ക്ക് 22.42 രൂ​പ ന​ല്ക​ണം. നി​ല​വി​ല്‍ 18 രൂ​പ​യാ​യി​രു​ന്നു. 50 ഗ്രാ​മി​ന് മു​ക​ളി​ല്‍ തു​ക്ക​മു​ള്ള ഉ​രു​പ്പ​ടി​ക​ള്‍ 200 കി​ലോ​മീ​റ്റ​ർ വ​രെ ഒ​രേ തു​ക മ​തി.

201 മു​ത​ല്‍ 500 കി​ലോ​മീ​റ്റ​റും 501 മു​ത​ല്‍ 1000 വ​രെ​യും 1001 മു​ത​ല്‍ 2000 വ​രെ​യും 2000 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ല്‍ ഒ​റ്റ സ്ലാ​ബി​ലു​മാ​ണ് താ​രി​ഫ് ക​ണ​ക്കു​കൂ​ട്ടു​ക. മ​ർ​ച്ച​ൻ​ഡൈ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​താ​ണെ ങ്കി​ല്‍ 500 ഗ്രാ​മി​ല്‍ കു​റ​വാ​ണെ​ങ്കി​ലും സ്പീ​ഡ് പാ​ഴ്സ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടും. 35 സെ​ന്‍റി​മീ​റ്റ​ർ നീ​ളം, 27 സെ​ന്‍റി​മീ​റ്റ​ർ വീ​തി, ര​ണ്ട് സെ​ന്‍റ​മീ​റ്റ​ർ ഘ​ന​ത്തി​ല​ധി​ക​മു​ള്ള​വ രേ​ഖ​ക​ളാ​ണെ​ങ്കി​ലും സ്പീ​ഡ് പാ​ഴ്​ല്‍ വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കും.

ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ല്‍ നി​ല​വി​ലു​ള്ള ര​ജി​സ്റ്റേ​ഡ് പോ​സ്റ്റ സ്പീ​ഡ് പോ​സ്റ്റ​ലി​ല്‍ ല​യി​ക്കും. ഇ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ്പീ​ഡ് പോ​സ്റ്റ് സേ​വ​നം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. ര​ജി​സ്റ്റേ​ർ​ഡ് പാ​ഴ്സ​ലു​ക​ളും (ആ​ർ​പി) സ്പീ​ഡ് പോ​സ്റ്റ് പാ​ഴ്സ​ലു​ക​ളാ​യി മാ​റും. 500 ഗ്രാം ​തൂ​ക്ക​മു​ള്ള രേ​ഖ​ക​ളാ​ണ് സ്പീ​ഡ് പോ​സ്റ്റാ​യി പ​രി​ഗ​ണി​ക്കു​ക. 500 ഗ്രാ​മി​ല​ധി​ക​മു​ള്ള​വ, രേ​ഖ​ക​ളാ​ണെ​ങ്കി​ലും സ്പീ​ഡ് പോ​സ്റ്റ് പാ​ഴ്സ​ലാ​യി പ​രി​ഗ​ണി​ക്കും. ഇ​തി​ന് താ​രി​ഫ് വ​ർ​ധ​ന ബാ​ധ​ക​മ​ല്ല.