മാതൃവേദി ചെറുപുഴ മേഖലാ വാർഷിക സമ്മേളനം
1595841
Tuesday, September 30, 2025 1:23 AM IST
ചെറുപുഴ: കാരുണ്യമാതാ മാതൃവേദി മേഖലാ വാർഷിക സമ്മേളനം ഉമ്മറപ്പൊയിലിൽ നടന്നു. മാതൃവേദി തലശേരി അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട് ഉദ്ഘാടനം ചെയ്തു. സോജി നെല്ലിക്കൽ അധ്യക്ഷത വഹിച്ചു.
മേഖലാ മാതൃവേദി ഡയറക്ടർ ഫാ. ജിബി കോയിപ്പുറം, ഫാ. തോമസ് പൂകമല, ഫാ. ബോഡ്വിൻ അട്ടാറക്കൽ, ബ്രദർ ജോയൽ മഞ്ഞക്കുന്നേൽ, സിസ്റ്റർ ടെസി മാത്യു, സിസ്റ്റർ അതുല്യ, റെക്സി കുറ്റിയാത്ത്, റോസമ്മ ചാത്തനാട്ട്, റജീന തെക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്നു വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.