കേരള കോൺഗ്രസ് -എം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
1595830
Tuesday, September 30, 2025 1:23 AM IST
കേളകം: കേരള കോൺഗ്രസ് -എം മണ്ഡലം കമ്മിറ്റി യോഗം കേളകം വ്യാപാരഭവനിൽ നടന്നു. പാർട്ടി ഹൈപ്പവർ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോർജ്കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.
കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജയ്സൺ ജീരകശേരി, ജില്ലാ വൈസ് പ്രസിഡന്റ് അപ്പച്ചൻ മാലത്ത്, ജോൺ മേമന, ജോർജ് മാത്യു, സി.പി. ജോസ്, ജോൺസ് കുര്യാക്കോസ്, ജോജി പുന്നമറ്റം, തോമസ് വടശേരി, ബ്രിട്ടോ ജോസ്, വിനോദ് ഏടൂർ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന നേതാവും മുൻ മണ്ഡലം പ്രസിഡന്റുമായ ജോൺ മേമനയെ ആദരിച്ചു. പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ഭാരവാഹികൾ-ജോർജ് വാളുവെട്ടിക്കൽ- പ്രസിഡന്റ്, ടോമി കല്ലൂരാത്ത്, ടോമി മറ്റത്തിൽ-വൈസ് പ്രസിഡന്റുമാർ, ജോൺസ് കുര്യാക്കോസ്, ഗോപാലകൃഷ്ണൻ മഞ്ഞപ്ര, ജിജി മുതുകാട്ടിൽ-സെക്രട്ടറിമാർ, ബെന്നി കാഞ്ഞിരകുളം-ജോയിന്റ് സെക്രട്ടറി, ജോജി പുന്നമറ്റം-ട്രഷറർ. യൂത്ത് ഫ്രണ്ട്-എം. മണ്ഡലം പ്രസിഡന്റായി ജിനോ കുട്ടിയാനിയെയും തെരഞ്ഞെടുത്തു.