നാടെങ്ങും ഗാന്ധി ജയന്തി ആഘോഷം
1596417
Friday, October 3, 2025 2:09 AM IST
കണ്ണൂർ: ഗാന്ധിജി ഉയര്‍ത്തിയ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഗാന്ധിയൻ ദർശനകളും മൂല്യങ്ങളും വിദ്യാര്‍ഥികള്‍ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസില്‍ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ് അധ്യക്ഷത വഹിച്ചു. 'പരിസ്ഥിതിയുടെ സൂക്ഷ്മദര്‍ശനം' എന്ന വിഷയത്തില്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഫിസിക്സ് പ്രൊഫ. എം.കെ. സതീഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിവിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നതും പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും അഹിംസയുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിനയ റോസ്, മുഖ്യാധ്യാപിക സിസ്റ്റര്‍ റോഷ്നി മാനുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ജി. ആശ, സ്കൂള്‍ പിടിഎ പ്രസിഡന്റ് ഷിബു ഫര്‍ണാണ്ടസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.എം. സ്വപ്ന, എന്‍എസ്എസ് ടീം ലീഡര്‍ കെ.കെ. വേദ എന്നിവര്‍ പ്രസംഗിച്ചു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156 ആം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു .പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. നേതാക്കളായ എം.പി. വേലായുധൻ, കെ. പ്രമോദ്, വി.വി. പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ,റിജിൽ മാക്കുറ്റി, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, ടി. ജയകൃഷ്ണൻ, റഷീദ് കവ്വായി, ബിജു ഉമ്മർ, ശ്രീജ മഠത്തിൽ, കായക്കൽ രാഹുൽ, കല്ലിക്കോടൻ രാഗേഷ്, വസന്ത് പള്ളിയാം മൂല, പി. അനൂപ് , മുഹമ്മദ് ഷിബിൽ, ഉഷ കുമാരി എന്നിവർ പങ്കെടുത്തു.
കീഴ്പള്ളി: കീഴ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി അനുസ്മരണവും പുഷ്പാർച്ചനയും മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് ഉദ്ഘാടനം ചെയ്തു.
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും ഛാ യാചിത്രത്തിനു മുന്നിൽ പുഷ് പാർച്ചനയും നടത്തി. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്ന് സംഘടിപ്പിച്ച ഗാന്ധിജയന്തിയാഘോഷവും സേവന ദിനാചരണ സെമിനാറും നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
പേരട്ട: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പേരട്ട ബസ് സ്റ്റാൻഡും പരിസരവും ഹരിതകർമസേനയും നാട്ടുകാരും ചേർന്ന് ശുദ്ധീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്റഫ് പാലിശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡംഗം ബിജു വെങ്ങലപ്പള്ളി അധ്യക്ഷത വഹിച്ചു.
അങ്ങാടിക്കടവ്: കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു, ഡെയ്സി മാണി, പി.സി. ജോസ്, കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, എം.കെ. വിനോദ്, കെ.എസ്. ശ്രീകാന്ത് , ജോസ്കുഞ്ഞ് തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഉളിക്കൽ: നുച്ചിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ ഗാന്ധി ജയന്തി ആഘോഷവും പുഷ്പാർച്ചനയും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് മണിപ്പാടത്ത് അധ്യക്ഷത വഹിച്ചു.
ആറളം: ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടൂർ, ചെടിക്കുളം, ഉരുപ്പുംകുണ്ട്, പന്നിമൂല എന്നിവിടങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും ടൗൺ ശുചീകരണവും നടത്തി. ജോഷി പാലമറ്റം, കെ. വേലായുധൻ, വി ടി. തോമസ്, സി.വി. ജോസഫ്, ഷിജി നടുപറമ്പിൽ, അരവിന്ദൻ, കെ. രാജൻ, ബെന്നി കൊച്ചുമല, ജോസ് അന്ത്യാംകുളം, ബിജു കുറ്റിക്കാട്ടുകുന്നേൽ , സി.സി. യാജീദ് , കെ.എം. പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
പടിയൂർ: പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.പി. ബാബു അധ്യക്ഷത വഹിച്ചു.
കരിക്കോട്ടക്കരി: കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ചിത്രത്തിൽ ഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡിസിസി സെക്രട്ടറി പി. കെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ ചിത്രങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്തംഗം ജോസഫ് വട്ടുകുളം നിർവഹിച്ചു.
മുണ്ടയാംപറമ്പ്: മുണ്ടയാംപറമ്പ് കൈരളി ക്ലബ് രജത ജൂബിലിയും ഗാന്ധിജയന്തി ആഘോഷവും സണ്ണിജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൈരളി പ്രസിഡന്റ് ബാലകൃഷ്ണൻ പതിയിൽ അധ്യക്ഷത വഹിച്ചു.
തൊണ്ടിയിൽ സംഗമം ജനശ്രീ മിഷന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ചെയർമാൻ ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു.
കേളകം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ കേളകം ബസ്റ്റാൻഡ്, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു.
ഏച്ചൂർ: ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി സദസ് , അനുസ്മരണ പ്രഭാഷണം, പായസദാനം എന്നിവ സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ വൈസ് ചെയർമാൻ മുണ്ടേരി ഗംഗാധരൻ പ്രഭാഷണം നടത്തി.