ഹൃദയപൂർവം കാമ്പയിൻ ഉദ്ഘാടനം ചെയ്തു
1596122
Wednesday, October 1, 2025 2:04 AM IST
ചെറുപുഴ: ഹൃദയപൂർവം കാമ്പയിൻ പെരിങ്ങോം-വയക്കര പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. ഹരിത കർമസേന, ആരോഗ്യവകുപ്പ് ജീവനക്കാർക്കുള്ള ഹൃദയാഘാത പുനരുജ്ജീവന പരിശീലനവും ജീവിതശൈലി രോഗ നിർണയ പരിശോധനയും നടത്തി. ഹൃദയാഘാതം ഉണ്ടാകുന്നവർക്ക് ശാസ്ത്രീയമായ പ്രാഥമിക ശുശ്രൂഷ പരിശീലനവും (സിപിആർ-കാർഡിയോ പൾമനറി റെസിസ്റ്റേഷൻ) സംഘടിപ്പിച്ചു.ലോക ഹൃദയ ദിനത്തിൽ ഹൃദയപൂർവം കാമ്പയിൻ പെരിങ്ങോം-വയക്കര പഞ്ചായത്ത് തല ഉദ്ഘാടനം പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
പെരിങ്ങോം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ, ഡോ. ജയരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. രാജീവ്, ഡോ. കവിത, കെ. സ്വപ്ന എന്നിവർ പ്രസംഗിച്ചു. ഹരിതകർമസേനയുമായി സഹകരിച്ച് മുഴുവൻ ആളുകളുടെയും ആരോഗ്യ പരിശോധനയും ജീവിതശൈലി രോഗ നിർണയ പരിശോധനയും സ്ത്രീ ക്ലിനിക്കും സംഘടിപ്പിച്ചു.