ഹൃദയദിന സന്ദേശവുമായി ആസ്റ്റര്‍ മിംസിന്റെ വാക്കത്തോണ്‍
1595827
Tuesday, September 30, 2025 1:23 AM IST
കണ്ണൂര്‍: ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ " നമുക്ക് നടക്കാം, ആരോഗ്യമുള്ള ഹൃദയത്തിന് വേണ്ടി'എന്ന സന്ദേശമുയര്‍ത്തി വാക്കത്തോണ്‍ സംഘടിപ്പിച്ചു.
ആസ്റ്റര്‍ വോളന്റിയര്‍ ,സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവയുടെ സഹകരണ ത്തോടെ സംഘടിപ്പിച്ച വാക്കത്തോണില്‍ 500പേർ പങ്കെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച വാക്കത്തോണ്‍ കാൽടെക്സ് ജംഗ്ഷന്, പഴയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഉദ്ഘാടന വേദിയില്‍ സമാപിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ് ഫ്ലാഗ് ഓഫ് ചെയ്തു.
ആസ്റ്റര്‍ മിംസിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍കുമാര്‍, കാര്‍ഡിയോതൊറാസിക് സര്ജന് ഡോ. പ്രസാദ് സുരേന്ദ്രൻ, ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, കെ. രാജേഷ്, ടി. വൈശാഖ്, ആസ്റ്റർ മിംസ് എജിഎം നസീർ അഹമ്മദ് തുടങ്ങിയവർ അണിചേര്‍ന്നു.