ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സമ്മേളനം നടത്തി
1595836
Tuesday, September 30, 2025 1:23 AM IST
കണ്ണൂർ: വൈകല്യമുള്ളവർക്ക് ക്ഷേമപദ്ധതികളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് കുടുംബ വരുമാ നം അല്ല, വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തെരുവ് നായ്ക്കളുടെ ശല്യം കാഴ്ചയില്ലാത്തവർക്കു വലിയ ഭീഷണിയായി മാറിയിരിക്കുന്നതിനാൽ സർക്കാർ, പഞ്ചായത്ത്, നഗരസഭകൾ എന്നിവ അടിയന്തര നടപടി സ്വീകരിക്കണമെന്നതടക്കം നിരവധി പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സമ്മേളനം കണ്ണൂർ എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. എം.എം. സാജിദ് അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി ടി.എൻ. മുരളീധരൻ-പ്രസിഡന്റ്, കെ.പി. അബ്ദുള്ള, എ. രജിത കുമാരി -വൈസ് പ്രസിഡന്റുമാർ, എം.എം. സാജിദ് - സെക്രട്ടറി, ബേബി ജോസഫ്, ടി.എം. നിർമല- ജോയിന്റ് സെക്രട്ടറിമാർ, കെ. സുധീഷ്, കെ. വിജയൻ, ടി. ചിത്ര.