ഇരിട്ടി ദസറ: സാംസ്കാരികോത്സവത്തിനു തുടക്കം
1596114
Wednesday, October 1, 2025 2:03 AM IST
ഇരിട്ടി: ഇരിട്ടി ദസറയുടെ ഭാഗമായുള്ള കലാ -സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ഇ.കെ. നായനാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ. ഡോ.വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഡോ.ജി. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചലചിത്ര പിന്നണി ഗായിക കെ. ലതിക ചടങ്ങിൽ മുഖ്യാതിഥിയായി. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, സന്തോഷ് കോയിറ്റി, പി.കെ. മുസ്തഫ ഹാജി, റെജി തോമസ്, എ.കെ. ഹസൻ, കെ.എം. കൃഷ്ണൻ, ഷാജി ജോസ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ചലച്ചിത്ര പിന്നണി ഗായിക ലതിക നയിച്ച കാതോട് കാതോരം സംഗീത നിശയും അരങ്ങേറി. ഇന്നലെ വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബംഗ്ലൂരു ബ്രദേർസിന്റെ സംഗീത കച്ചേരിയും നൃത്തസന്ധ്യയും അരങ്ങേറും