ജില്ലയിലെ തദ്ദേശ സ്ഥാപന വികസന സദസുകൾ ഒക്ടോബർ 20 വരെ
1595828
Tuesday, September 30, 2025 1:23 AM IST
കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കു ന്നതിനുള്ള വികസന സദസുകൾ ഒക്ടോബർ 20 വരെ നടക്കും. ഒക്ടോബർ മൂന്നിന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് നടക്കും. രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് പരിപാടി. ഒക്ടോബർ ആറിന് രാവിലെ 11 ന് രാമന്തളി ഗ്രാമപഞ്ചായത്ത് വികസന സദസ് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലും ഒക്ടോബർ എട്ടിന് രാവിലെ 10 ന് മട്ടന്നൂർ നഗരസഭ വികസന സദസ് നഗരസഭ ഹാളിലും നടക്കും.
പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുമായി ആശയ സംവേദനം നടത്തി വികസന പ്രവർത്തനങ്ങളിൽ ഇനി നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കലാണ് സദസിന്റെ ഉദ്ദേശം.
മറ്റു വികസന സദസുകളുടെ തീയതി, സമയം, വേദി എന്നിവ താഴെ- ഒക്ടോബർ 10: അയ്യൻകുന്ന്-രാവിലെ 10.30-ന് ഗ്രാമപഞ്ചായത്ത് ഹാൾ, കുഞ്ഞിമംഗലം-രാവിലെ 10ന് ഗവ. സെൻട്രൽ യുപി സ്കൂൾ, പയ്യന്നൂർ നഗരസഭ-രാവിലെ 10ന് കണ്ടോത്ത് ശ്രീ കുറുംബ ഓഡിറ്റോറിയം. ഒക്ടോബർ 12: ഇരിട്ടി-രാവിലെ 10ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയം ഇരിട്ടി.
ഒക്ടോബർ 16: കണിച്ചാർ-രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഹാൾ, കോളയാട്-രാവിലെ 10ന് കോളയാട് ഗ്രാമപഞ്ചായത്ത് ഹാൾ, മാലൂർ-രാവിലെ 10ന് പഞ്ചായത്ത് ഓഡിറ്റോറിയം, പേരാവൂർ-രാവിലെ 10ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പടിയൂർ-കല്ല്യാട്-രാവിലെ 10ന് ബ്ലാത്തൂർ ഓഡിറ്റോറിയം.ഒക്ടോബർ 17: കേളകം- രാവിലെ 10ന് കേളകം ഐശ്വര്യ ഓഡിറ്റോറിയം, പിണറായി-രാവിലെ 10.30ന് പിണറായി കൺവൻഷൻ സെന്റർ.
ഒക്ടോബർ 18: തലശേരി നഗരസഭ-രാവിലെ 9.30ന് കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാൾ, കൂത്തുപറമ്പ് നഗരസഭ-രാവിലെ 10ന് നഗരസഭ സ്റ്റേഡിയം, ആറളം-രാവിലെ 10ന് പഞ്ചായത്ത് ഹാൾ, കുന്നോത്തുപറമ്പ്-രാവിലെ 10ന് പഞ്ചായത്ത് ഓഫീസിനു സമീപം. തില്ലങ്കേരി-രാവിലെ 10ന് താജ്മഹൽ ഓഡിറ്റോറിയം, തൃപ്രങ്ങോട്ടൂർ- രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാൾ.
വികസന സദസിൽ സംസ്ഥാന സർക്കാരും കോർപറേഷൻ, നഗരസഭ, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങളും ഇനി നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ട് വയ്ക്കുന്നതിന് ഓപ്പൺ ഫോറം, സംഗ്രഹ ചർച്ച എന്നിവയും ഉണ്ടാകും.
ചർച്ചയിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങളിൽ പരിഗണിക്കും.