വയോജന ശില്പശാല നടത്തി
1595845
Tuesday, September 30, 2025 1:23 AM IST
ചെമ്പേരി: കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്സിഎഫ്) ഏരുവേശി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ശില്പശാല നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു.
കെഎസ്സിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി. മാത്യു ആമുഖ പ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മാലൂർ കുഞ്ഞിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂർ ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര, ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ, ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോർജ് പഴയതോട്ടം എന്നിവർ പ്രസംഗിച്ചു. 'വയോജന സംരക്ഷണ നിയമ ബോധവത്കരണം' എന്ന വിഷയത്തിൽ സജി സഖറിയാസ് ക്ലാസെടുത്തു.