വിവാദങ്ങൾ സൃഷ്ടിച്ച് എയിംസ് കേരളത്തിന് നഷ്ടപ്പെടുത്തരുത്: കെഎസ്സി-എം
1596418
Friday, October 3, 2025 2:09 AM IST
കണ്ണൂർ: രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച് സംസ്ഥാനത്തിന് അർഹതപ്പെട്ട എയിംസ് കേരളത്തിന് നഷ്ടപ്പെടുത്തരുതെന്ന് കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു. കെഎസ്സി-എം ജില്ലാ നേതൃയോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായ കാരണത്താൽ കേരളത്തെ സാമ്പത്തികമായി ഞെരുക്കി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.ഒട്ടുമിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളും കേരളത്തിന് നിഷേധിക്കുകയാണ്.
കേന്ദ്രത്തിന്റെ ഈ ഗൂഢ പദ്ധതിയെ സഹായിക്കുന്നതിന് മാത്രമേ എയിംസ് എവിടെ സ്ഥാപിക്കണം എന്ന വിവാദം സഹായിക്കുകയുള്ളൂവെന്നും ബ്രൈറ്റ് വട്ടനിരപ്പേൽ ചൂണ്ടിക്കാട്ടി. കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ് ടോം പുളിച്ചമാക്കൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി.
സജി കുറ്റിയാനിമറ്റം, വിനയ് വർഗീസ്, കെ.ടി.സുരേഷ് കുമാർ, ബിനു ഇലവുങ്കൽ, അമൽ ജോയി കൊന്നക്കൽ,എബിൻ കുമ്പുക്കൽ,അഡ്വ. ജേക്കബ് ഷൈൻ, അമൽ മോൻസി, ശരൺ സജി,വി.പി സെബാസ്റ്റ്യൻ, അലക്സ് ചാണേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.