കമ്പവലി മത്സരത്തിനിടെ കുഴഞ്ഞുവീണ ഡിവൈഎഫ്ഐ നേതാവ് മരിച്ചു
1596317
Thursday, October 2, 2025 11:29 PM IST
പരിയാരം: കമ്പവലി മത്സരത്തിനിടെ കുഴഞ്ഞുവീണ പാച്ചേനിയിലെ ഡിവൈഎഫ്ഐ നേതാവ് മരിച്ചു. ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി മേനച്ചൂർ മീശമുക്കിലെ പുതിയവീട്ടിൽ രതീഷ് (36) ആണ് മരിച്ചത്. പരിയാരം പഞ്ചായത്തിന്റെ കേരളോത്സവവുമായി ബന്ധപ്പെട്ട് പാച്ചേനി സ്കൂൾ ഗ്രൗണ്ടിൽ ഇക്കഴിഞ്ഞ 30ന് രാത്രി ഏഴിന് കമ്പവലി മത്സരം സംഘടിപ്പിച്ചിരുന്നു.
പ്രതിഭ ക്ലബിനു വേണ്ടിയാണു രതീഷ് മത്സരത്തിനിറങ്ങിയത്. അതിനിടയിലാണു കുഴഞ്ഞുവീണത്. പരിയാരം മെഡിക്കൽ കോളജിൽ ഒന്നിനു പുലർച്ചെയായിരുന്നു മരണം. മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ പാച്ചേനി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പി.വി. തമ്പാൻ-പരേതയായ ഒ.പി. ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: അനുപമ. മക്കൾ: ആരോൺ, അലൈഡ. സഹോദരി: ലതിക.