മഹിളാ കോൺഗ്രസ് ദർശൻ കാമ്പയിൻ നടത്തി
1596123
Wednesday, October 1, 2025 2:04 AM IST
കരുവഞ്ചാൽ: സമഗ്ര മാറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ നയിക്കുന്ന ദർശൻ @2025 ന്റെ മണ്ഡലംതല കാന്പയിനിന്റെ കരുവഞ്ചാൽ, നടുവിൽ മണ്ഡലംതല ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ നിർവഹിച്ചു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഷ ദീപേഷ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ക ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഉഷാ അരവിന്ദ്, ജോഷി കണ്ടത്തിൽ, ബിജു പുളിയൻതൊട്ടിയിൽ, കെ. പി ലിഷ, വത്സമ്മ വാണിശേരി, മോളി സജി, ടോമി കുമ്പിടിയാമാക്കൽ , ടി.എൻ.ബാലകൃഷ്ണൻ , ആകാശ ബെന്നി, ഷൈജ ഡൊമിനിക്, ഷൈനി വട്ടക്കാട്ട് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നടുവിൽ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു.
ആലക്കോട്: മഹിളാ കോൺഗ്രസ് ആലക്കോട്, തേർത്തല്ലി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ദർശൻ മണ്ഡലതല കാന്പയിൻ നടത്തി. ആലക്കോട് ഇന്ദിര ഭവനിൽ നടന്ന കാന്പയിൻ ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്റ് ആലീസ് ടോമി എടാട്ടേൽ അധ്യക്ഷത വഹിച്ചു. തേർത്തല്ലി മണ്ഡലം പ്രസിഡന്റ് ലൂസി സാബു ,ഡിസിസി സെക്രട്ടറി ബിജു പുളിയംതൊട്ടി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, ബ്ലോക്ക് പ്രസിഡന്റ് ജോസ് വട്ടമല, ഉഷാ അരവിന്ദ്, നസീമ ഖാദർ, ടി.സി. പ്രിയ, വത്സമ്മ വാണിശേരി, ബാബു പള്ളിപ്പുറം, റോയി ചക്കാനിക്കുന്നേൽ, ജോജി കന്നിക്കാട്ട്, മോളി സജി, മോളി കാടൻകാവിൽ, പി.കെ.ഗിരിജാമണി, പി.സി. ആയിഷ എന്നിവർ പ്രസംഗിച്ചു.