കരുവഞ്ചാൽ വൈഎംസിഎ കാരുണ്യ സ്പർശം സ്നേഹസംഗമം നടത്തി
1596424
Friday, October 3, 2025 2:09 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ഡയാലിസിസ് പദ്ധതി കാരുണ്യ സ്പർശം പങ്കാളികളുടെ സ്നേഹസംഗമം കരുവഞ്ചാൽ കട്ടയ്ക്കൽ ഫംഗ്ഷൻ സെന്ററിൽ നടന്നു. വൈഎംസിഎ പ്രസിഡന്റ് പോൾ ജോർജ് മേച്ചേരി അധ്യക്ഷത വഹിച്ചു.
സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ഇനാച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി.
വൈഎംസിഎ നാഷണൽ കൗൺസിൽ അംഗം മത്തായി വീട്ടിയങ്കൽ, വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ, വൈഎംസിഎ റീജിയണൽ എക്സിക്യൂട്ടീവ് മെമ്പർമാരായ പി.എ. ബേബി, ഡോ.കെ.എം. തോമസ്. രാജു ചെരിയെൻകാലായിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് പുത്തൻപുര, കണ്ണൂർ സബ് റീജിയൻ വനിത ഫോറം ചെയർപേഴ്സൺ ടിന്റു ബിജി, കരുവഞ്ചാൽ വനിതാ ഫോറം പ്രസിഡന്റ് ഷാന്റി ഷൈജു, കാരുണ്യ സ്പർശം കോ-ഓർഡിനേറ്റർ സാബു ചാണകാട്ടിൽ, സെക്രട്ടറി പ്രിൻസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
ഈ വർഷം വൈഎംസിയുടെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ആയിരം ഡയാലിസിസുകൾ സൗജന്യമായി നൽകി. 10 ലക്ഷം ചെലവഴിച്ചു.
രണ്ടാം ഘട്ടത്തിലും ആയിരം ഡയാലിസിസ് സൗജന്യമായി നൽകും. വർക്കി പാഴുത്തടം, അലക്സാണ്ടർ നടുപറമ്പിൽ,അസീസ്, മൾബറി, ബിജോ, കട്ടക്കൽ എന്നിവരെ ആദരിച്ചു.