പള്ളിക്കുന്നിൽ സ്കൂട്ടർ ഇടിച്ച് മുൻ ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു
1596318
Thursday, October 2, 2025 11:29 PM IST
കണ്ണൂർ: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജില്ല ബാങ്ക് മുൻ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. മുൻ ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന എളയാവൂർ അമ്പലത്തിനു സമീപം നവനീതം ഹൗസിൽ സി.പി. ബാലകൃഷ്ണനാണ് (74) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലോടെ ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിനടുത്തായിരുന്നു അപകടം. റോഡരികിലൂടെ നടക്കവേ സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കെ.പി. ലളിത (റിട്ട. എച്ച്എം വാരം യുപി സ്കൂൾ). മക്കൾ: വിനീത് (എറണാകുളം), ദീപ (എറണാകുളം). മരുമക്കൾ: ശ്രുതി ( മട്ടന്നൂർ പഴശിരാജ കോളജ് ), സൂരജ് (മുട്ടന്നൂർ). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക തളാപ്പ് മിക്സഡ് യുപി സ്കൂൾ), ഗൗരി (എളയാവൂർ), ഹരിദാസ് (എളയാവൂർ).