ഉളിക്കൽ പഞ്ചായത്ത് രജതജൂബിലി ആഘോഷം രണ്ടുമുതൽ
1595837
Tuesday, September 30, 2025 1:23 AM IST
ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ "ഹാപ്പിനസ് ഫെസ്റ്റ്' ഒക്ടോബർ രണ്ടുമുതൽ ഒന്പതുവരെ ഉളിക്കലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി നാളെ ഉളിക്കലിൽ വിളംബര ജാഥ നടക്കും.
രണ്ടിന് ഹാപ്പിനസ് ഫെസ്റ്റ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആദ്യകാല ജനപ്രതിനിധികളെ ആദരിക്കും. മൂന്നിന് പഞ്ചായത്ത് പരിധിയിലെ സാഹിത്യകാരൻമാരുടെയും വിദ്യാർഥി യുവജനങ്ങളുടെയും സംഗമം നടക്കും. എഴുത്തുകാരൻ വിനോയ് തോമസ് ഉദ്ഘാടനം ചെയ്യും.
നാലിന് നടക്കുന്ന വനിതാ സംഗമം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. ആറിന് കർഷകസംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഏഴിന് വയോജന സംഗമം ഇന്റർനാഷണൽ ട്രെയിനർ പോൾ തോമസ് ഉദ്ഘാടനം ചെയ്യും. എട്ടിന് അങ്കണവാടി കലോത്സവം ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും.
സമാപന ദിനമായ ഒന്പതിന് വൈകുന്നേരം ഘോഷയാത്ര. തുടർന്നു നടക്കുന്ന സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
. പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.സി. ഷാജി, വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ഒ.വി. ഷാജു, അഷ്റഫ് പാലശേരി, ഇന്ദിര പുരുഷോത്തമൻ, ടോമി മൂക്കനോലിൽ, പി.എ. നോബിൻ, സരുൺ തോമസ്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്ഹർ എന്നിവർ പങ്കെടുത്തു.