ജനവിരുദ്ധ സർക്കാരുകൾക്കെതിരെ ബാലറ്റ് യുദ്ധത്തിന് സ്ത്രീകൾ ഒരുങ്ങി: നൂർബിന റഷീദ്
1596423
Friday, October 3, 2025 2:09 AM IST
നടുവിൽ: കേന്ദ്ര-സംസ്ഥാന ജനവിരുദ്ധ സർക്കാറുകൾക്കെതിരെ വിധിയെഴുതാൻ ബാലറ്റ് യുദ്ധത്തിന് കേരളത്തിലെ സ്ത്രീ സമൂഹം കാത്തിരിക്കുകയാണെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്.
രൂക്ഷമായ വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമാവുകയും കുടുംബ ബജറ്റ് തന്നെ താളം തെറ്റി നിൽക്കുമ്പോൾ മതത്തിന്റെയും ജാതിയുടെയും പേരിൽ സമൂഹത്തെ ഭിന്നിപ്പിലാക്കാനാണ് മോദിയും പിണറായിയും ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
വനിതാ ലീഗ് കണ്ണൂർ ജില്ലാ ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പ് ‘ഗാലബ 2025’ നടുവിൽ പഞ്ചായത്തിലെ പൈതൽമലയിലെ ഹിൽടോപ്പ് റിസോർട്ടിലെ സിഎച്ച് നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു നൂർബിന. ജില്ലാ പ്രസിഡന്റ് സി. സീനത്ത് അധ്യക്ഷത വഹിച്ചു. വനിതാലീഗ് സംസ്ഥാന സെക്രട്ടറി മീരാറാണി മുഖ്യ പ്രഭാഷണം നടത്തി.
ടി.എ. തങ്ങൾ, ടി.എൻ.എ. ഖാദർ, വി.എ. റഹീം, യു.പി. അബ്ദുറഹ്മാൻ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. മുഹമ്മദ് കുഞ്ഞി, എ. ആർ. മൊയ്തീൻ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. കെ. ഷമീമ ജമാൽ സ്വാഗതവും ട്രഷറർ സക്കീന തെക്കയിൽ നന്ദിയും പറഞ്ഞു.