കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര: ചെമ്പേരിയിൽ സംഘാടക സമിതിയായി
1596121
Wednesday, October 1, 2025 2:04 AM IST
ചെമ്പേരി: നീതി ഔദാര്യമല്ല, അവകാശമാണ് ' എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് ചെമ്പേരിയിൽ സ്വീകരണം നല്കുന്നതിനായുള്ള സംഘാടകസമിതി രൂപീകരിച്ചു.
ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.
കർഷകരോടും ന്യൂനപക്ഷങ്ങളോടും ഭരണാധികാരികൾ കാണിക്കുന്ന വിവേചനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പാർശ്വവത്കരിക്കപ്പെട്ടവരുടെ സംരക്ഷണത്തിനായി കത്തോലിക്കാ കോൺഗ്രസ് എക്കാലവും മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, അതിരൂപത വൈസ് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, ഫൊറോന പ്രസിഡന്റുമാരായ, ബിജു മണ്ഡപത്തിൽ, ജോസഫ് മാത്യു കൈതമറ്റം, ബെന്നി ചേരിയ്ക്കത്തടത്തിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, ഫാ. നോബിൾ ഓണംകുളം - രക്ഷാധികാരിമാർ, ഫാ.പോൾ വള്ളോപ്പിള്ളി - ചെയർമാൻ, ഫാ.ജോബി ചെരുവിൽ, ഫാ. ജെയ്സൺ വാഴകാട്ട് - വൈസ് ചെയർമാൻമാർ, ബിജു മണ്ഡപത്തിൽ - ജനറൽ കൺവീനർ, ജോസഫ് മാത്യു കൈതമറ്റം, ബെന്നി ചേരിക്കാത്തടം - കൺവീനർമാർ.