സമുദായ ശാക്തീകരണ വർഷം ‘ജ്വാല 2025'സംഘടിപ്പിച്ചു
1596420
Friday, October 3, 2025 2:09 AM IST
നിർമലഗിരി: തലശേരി അതിരൂപതാ മാതൃവേദി പേരാവൂർ മേഖല സമുദായ ശാക്തീകരണ വർഷം‘ജ്വാല 2025' സംഘടിപ്പിച്ചു. നിർമലഗിരി സെന്റ് മേരീസ് പള്ളി വികാരി റവ.ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ മാതൃവേദി പ്രസിഡന്റ് സിസി ആന്റണി അധ്യക്ഷത വഹിച്ചു.
അതിരൂപതാ ഡയറക്ടർ ഫാ. ജോബി കോവാട്ട് മാർത്തോമാ നസ്രാണി സമുദായത്തിന്റെ ചരിത്രവും ശക്തിയും പ്രസക്തിയും എന്ന വിഷയത്തിൽ ക്ലാസെടുത്തു.പേരാവൂർ മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, അതിരൂപതാ ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, മേഖലാ ആനിമേറ്റർ സിസ്റ്റർ ഗ്രേസി എസ്എച്ച്, അതിരൂപതാ സെക്രട്ടറി ലിൻസാ കുന്നുംപുറത്ത്, മേഖലാ സെക്രട്ടറി സീനാ സുനിൽ, ട്രഷറർ ഷെല്ലി ജോസഫ് എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ രംഗത്തും പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്തും സ്തുത്യർഹമായ സേവനം ചെയ്ത മോളി വർക്കി കാവിൽ, ലിസി സ്റ്റാൻലി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ആര്യപറമ്പ് യൂണിറ്റ് അവതരിപ്പിച്ച കോൽകളിയും ഉണ്ടായിരുന്നു.