ആലക്കോട് മേഖലാ മാതൃവേദി കലോത്സവം
1596126
Wednesday, October 1, 2025 2:04 AM IST
ആലക്കോട്: ആലക്കോട് മേഖലാ ആവേ മരിയ മാതൃവേദി കലോത്സവം "നസ്രാണി ഫെസ്റ്റ്" മേരി മാതാ കോളജിൽ നടത്തി. മേഖലാ ഡയറക്ടർ ഫാ. തോമസ് ചക്കിട്ടമുറിയിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മായ ജോണി കണ്ണോളിൽ അധ്യക്ഷത വഹിച്ചു.
മേഖലാ ആനിമേറ്റർ സിസ്റ്റർ ജെറോസ് എസ്എബിഎസ്, മേഖലാ ഭാരവാഹികളായ റെന്റി ജയ്സൺ, ലൂസി ജോൺ, ലിസി മനോജ്, ബീന തോമസ്, ബിനി സാബു, ഷൈനി സാം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ആലക്കോട് ഫൊറോനയിലെ 13 ഇടവകകളിൽ നിന്നുള്ള മാതൃവേദി അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ ആലക്കോട് യൂണിറ്റ് ഒന്നാം സ്ഥാനവും, നെല്ലിപ്പാറ, മണക്കടവ് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ആലക്കോട ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര് ട്രോഫികൾ വിതരണം ചെയ്തു.