മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം
1595541
Monday, September 29, 2025 1:13 AM IST
ഉളിക്കൽ: മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി മുഖ്യപ്രഭാഷണം നടത്തി. ജൂബിലിയോടനുബന്ധിച്ചു നടന്ന വിളംബര വാഹനജാഥയുടെ ഫ്ലാഗ് ഓഫ് സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ നിർവഹിച്ചു.
സ്കൂൾ സ്ഥാപക മാനേജർ ഫാ. മാത്യു പോത്തനാമല, മുൻ മാനേജർമാരായിരുന്ന ഫാ. മാത്യു മണിമലത്തറപ്പേൽ, ഫാ. ജോർജ് കൊല്ലകൊമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു, പഞ്ചായത്ത് അംഗം ജാൻസി കുന്നേൽ, ബിജു പരക്കാട്ട്, റീന ജോസഫ്, ഷാജി വർഗീസ്, പി.എം. നീലകണ്ഠൻ, മേരിക്കുട്ടി തോമസ്, സണ്ണി ജോസഫ്, വി.ജെ. ത്രേസ്യാമ്മ, ജോഷി തോമസ്, ക്രിസ്റ്റീന ഷാജു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മുൻ സ്കൂൾ മാനേജർമാരെയും സുവർണ ജൂബിലി ലോഗോ മത്സരം വിജയി തോമസ് പി. ടോം, സ്വാഗതഗാന രചന നിർവഹിച്ച വി.ജെ. സെബാസ്റ്റ്യൻ, സംഗീത സംവിധാനം നിർവഹിച്ച സ്റ്റാൻലി ജോസഫ്, ജൂബിലിഗാന രചന നിർവഹിച്ച ബിനു മാത്യു പരക്കാട്ട്, സംഗീതം നൽകിയ ജനീഷ് ജോൺ, പൂർവ വിദ്യാർഥികൾക്കായി നടത്തിയ പൂക്കള മത്സര വിജയികൾ എന്നിവരെ ആദരിച്ചു.
സുവർണ ജൂബിലിയോടനുബന്ധിച്ച് എക്സിബിഷനുകൾ, സെമിനാറുകൾ, പൂർവ വിദ്യാർഥികൾക്കായി കലാ-കായിക മത്സരങ്ങൾ, നാടകോത്സവം, സ്കൂൾ വികസനത്തിന്റെ ഭാഗമായ പ്രോജക്ടുകൾ എന്നിവ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.