ഔഷധി - കുമ്പളപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
1596425
Friday, October 3, 2025 2:09 AM IST
കടന്നപ്പള്ളി: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഔഷധി - കുമ്പളപ്പാറ റോഡിന്റെ ഉദ്ഘാടനം എം. വിജിൻ എംഎൽഎ നിർവഹിച്ചു. 256 മീറ്റർ നീളത്തിലുള്ള റോഡ് മൂന്ന് മീറ്റർ വീതിയിൽ ടാറിംഗ് ചെയ്യുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് അനുവദിച്ചത്.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സി.ഐ. വത്സല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനൻ, പഞ്ചായത്തംഗങ്ങളായ വി.എ. കോമള വല്ലി, ടി.വി. സുധാകരൻ, പ്രീത, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ദാമോദരൻ, ഇ.പി ബാലകൃഷ്ണൻ, ടി.വി. രമേശൻ, രമേശൻ, ടി.വി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.