ഇരിട്ടി ദസറ; വിളംബര റാലി നടത്തി
1595544
Monday, September 29, 2025 1:13 AM IST
ഇരിട്ടി: ഇരിട്ടിയിലെ കലാ-സാംസ്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, ഹൈവിഷൻ ചാനൽ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ 29 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കുന്ന ഇരിട്ടി ദസറയുടെ പ്രചരണാർഥം സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ വിളംബര റാലി നടത്തി.
ഇരിട്ടി എംഎസ് ഗോൾഡിന് മുൻവശത്തു നിന്നാരംഭിച്ച റാലി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ഇരിട്ടി നഗരം വലംവച്ച് ഇരിട്ടി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
സംഘാടക സമിതി ചെയർമാൻ ഡോ. ജി. ശിവരാമകൃഷ്ണൻ, ജനറൽ കൺവീനർ സന്തോഷ് കോയിറ്റി, ട്രഷറർ ഷാജി ജോസ് കുറ്റിയിൽ, കെ.കെ. ശിവദാസ്, പ്രദീപ്കുമാർ കക്കറയിൽ, കെ.എം. കൃഷ്ണൻ, പി.കെ. മുസ്തഫ ഹാജി, പി. പ്രഭാകരൻ, കെ.പി. അബ്ദുൾ നാസർ, മിനി രാജീവ്, പി.പി. രാജീവ് എന്നിവർ എന്നിവർ നേതൃത്വം നൽകി.