മാതൃവേദി ചെമ്പേരി മേഖലാ കലോത്സവം; നെല്ലിക്കുറ്റി യൂണിറ്റിന് ഒന്നാംസ്ഥാനം
1595840
Tuesday, September 30, 2025 1:23 AM IST
ചെമ്പേരി: മാതൃവേദി ചെമ്പേരി മേഖല കലോത്സവം "നസ്രാണി ഫെസ്റ്റി'ൽ നെല്ലിക്കുറ്റി യൂണിറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ചെമ്പേരി നിർമല സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം മാതൃവേദി ചെമ്പേരി മേഖലാ ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖല ആനിമേറ്റർ സിസ്റ്റർ ദീപ്തി എംഎസ്എംഐ, ഷിജി മുട്ടുങ്കൽ, സുജ കാക്കനാട്ട്, വൽസമ്മ ചാമക്കാലായിൽ, സലോമി മാണി, സെലിൻ അഞ്ചാനിയ്ക്കൽ, സോജി മനോജ് എന്നിവർ പ്രസംഗിച്ചു.
ചെമ്പേരി ഫൊറോനയിലെ 12 ഇടവക യൂണിറ്റുകൾ പങ്കെടുത്ത മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ നെല്ലിക്കുറ്റി യുണിറ്റ് ഒന്നാംസ്ഥാനം സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനം പുലിക്കുരുമ്പ യൂണിറ്റും മുന്നാം സ്ഥാനം ചെമ്പേരി യൂണിറ്റുമാണു നേടിയത്.