ശില്പശാല സംഘടിപ്പിച്ചു
1595831
Tuesday, September 30, 2025 1:23 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജ്(ഓട്ടോണമസ്) ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ 'മോസ് വേർസ് ' എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സസ്യലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്ന ബ്രയോഫയ്റ്റുകളെ ആഴത്തിൽ മനസിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് ബർസാർ റവ.ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സെലിൻ മാത്യു അധ്യക്ഷത വഹിച്ചു.
ഡോ.ആർ.ഡി. അൻപിൻ രാജ ക്ലാസെടുത്തു. കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോബി ജേക്കബ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ബോട്ടണി വിഭാഗം അധ്യക്ഷ അസി.പ്രഫ. രശ്മി പി. തോമസ്, ഐക്യുഎസി കോ-ഓർഡിനേറ്റർ റവ.ഡോ. മാർട്ടിൻ ജോസഫ്, മഞ്ജുഷ, അമൃത കൂവ തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യന്നൂർ കോളജിലെ നാൽപതോളം വിദ്യാർഥികൾ പങ്കെടുത്തു.