വന്യമൃഗ ഭീഷണിക്ക് സത്വര നടപടി സ്വീകരിക്കണം: കേരള കോൺഗ്രസ്- എം
1596419
Friday, October 3, 2025 2:09 AM IST
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, അങ്ങാടിക്കടവ് സ്കൂളുകൾ ഉൾപ്പെടെ വന്യമൃഗ ശല്യത്താൽ അടച്ചിടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കേരള കോൺഗ്രസ് -എം അയ്യൻകുന്ന് മണ്ഡലം കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
പാർട്ടി ഹൈ പവർ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കടവ് വി ആൻഡ് വി ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ബാബു നടയത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ, കെ.ടി. സുരേഷ്കുമാർ, സി.എം. ജോർജ്, പി.എ. മാത്യു , നിയോജകമണ്ഡലം പ്രസിഡന്റ് വിപിൻ തോമസ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജയ്സൺ ജീരകശേരി, അബ്രഹാം വെട്ടിക്കൽ, അബ്രാഹം പാരിക്കപള്ളി, ജോർജ് ഓരത്തേൽ, ജോസ് മാപ്പിളപറമ്പിൽ, എ.കെ. രാജു, വർഗീസ് ആനിത്തോട്ടം, ജോണി കാവുങ്കൽ, കെ.ഡി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. വന്യമൃഗ ഭീഷണിയിൽ നിന്നു സംരക്ഷണം നൽകണമെന്ന് പ്രമേയം പാസാക്കി.