ജപ്പാൻ തൊഴിൽ മേള സംഘടിപ്പിച്ചു
1595546
Monday, September 29, 2025 1:13 AM IST
ചെമ്പേരി: ഏരുവേശി പഞ്ചായത്തും ചെമ്പേരി റോട്ടറി ക്ലബും ദേശീയ നൈപുണ്യ വികസന കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ജപ്പാൻ തൊഴിൽ മേള ഏരുവേശി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ, അലക്സ് കടൂക്കുന്നേൽ, റോട്ടറി ക്ലബ് സെക്രട്ടറി ഷൈജു ജോസഫ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ കോളജ് ഓഫ് കൊമേഴ്സ് പ്രതിനിധികളായ കെ.എം. തോമസ്, വി.എം. മഹേഷ് എന്നിവർ സെമിനാർ നയിച്ചു. പ്രോഗ്രാം ഡയറക്ടർ പ്രഫ. വാസുദേവൻ നായർ, ഷാജു വടക്കേൽ, സുനിൽ കെ. പീറ്റർ, സണ്ണി മംഗലത്ത്കരോട്ട് എന്നിവർ നേതൃത്വം നൽകി. 60 പേരാണ് ആദ്യഘട്ടം മേളയിൽ പങ്കെടുത്തത്.
ജപ്പാനിലെ നിരവധി തൊഴിലവസരങ്ങൾ, വനിതകൾക്ക് മാത്രമായുള്ള ഒരു ലക്ഷത്തിലേറെ ഒഴിവുകൾ എന്നിവ സംബന്ധിച്ച് അറിയാനും പ്രാരംഭ അഭിമുഖത്തിൽ പങ്കെടുക്കാനും ചുവടെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക: https://forms.gle/6RytPDH6YpqyVCHV7. പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബിടെക്, നഴ്സിംഗ് യോഗ്യതകളിൽ 18-28 പ്രായ പരിധിയിലുള്ളവർക്കാണ് അവസരം. ഫോൺ: 82817 69555, 94473 28789.