റബർമരം വീണ് കോഴിച്ചാൽ-രാജഗിരി റോഡിൽ 11 വൈദ്യുത തൂണുകൾ തകർന്നു
1595844
Tuesday, September 30, 2025 1:23 AM IST
ചെറുപുഴ: ഉണങ്ങി നിന്ന റബർമരം വൈദ്യുതി ലൈനിലേക്കു വീണ് 11 വൈദ്യുത തൂണുകൾ തകർന്നു. ഓട്ടോറിക്ഷാ ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കോഴിച്ചാൽ-രാജഗിരി റോഡിൽ കോഴിച്ചാലിൽ ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം. കാനംവയലിൽ നിന്നും ചെറുപുഴയിലേക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്ന പയ്യമ്പള്ളിൽ ഗിരീഷിന്റെ ഓട്ടോറിക്ഷയ്ക്കു മുകളിൽ വൈദ്യുത തൂൺ വീഴേണ്ടതായിരുന്നു. ഓട്ടോറിക്ഷ വെട്ടിച്ചു മാറ്റിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.