രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
1577605
Monday, July 21, 2025 4:35 AM IST
തൃപ്പൂണിത്തുറ: രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി സുജിത്ത് നായ്ക്കി(37)നെ എരൂർ കണിയാംപുഴ ഭാഗത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി വൈറ്റിലയിൽ വില്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പോലീസിനോട് പ്രതി പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.