ആലുവയിൽ ഒരു വിദ്യാർഥിക്ക് കൂടി പന്നിപ്പനി
1577925
Tuesday, July 22, 2025 4:00 AM IST
ആലുവ: കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർഥിക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. മൂന്നു പെൺകുട്ടികൾക്ക് പന്നിപ്പനി ലക്ഷണങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച നഗരത്തിലെ ഒരു കോളജ് ഹോസ്റ്റലിൽ രണ്ട് വിദ്യാർഥികൾക്ക് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് കലാലയങ്ങളിലും ക്ലാസുകൾ മറ്റൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ആക്കി.