വന്യമൃഗ ഭീഷണി; റോഡരികിലെ അടിക്കാടുകൾ വെട്ടിത്തെളിച്ചു
1578188
Wednesday, July 23, 2025 4:59 AM IST
കോതമംഗലം: വടാട്ടുപാറയിൽ വന്യമൃഗ ഭീഷണി നേരിടുന്ന ചക്കിമേട് നിവാസികളുടെ സുരക്ഷയെ കരുതി ആവോലിപ്പടി മുതൽ ചക്കിമേട് വരെയുള്ള റോഡിന്റെ ഇരുവശത്തെയും അടിക്കാടുകൾ വെട്ടിത്തെളിച്ചു.
ചക്കിമേട് അന്പലം, പൊയ്ക അന്പലം, പൊയ്ക സ്കൂൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് കാൽനടയായും വാഹനത്തിലും നൂറുകണക്കിന് ആളുകളും കുട്ടികളും പോകുന്ന വഴിയാണ് ഉമ്മൻചാണ്ടി പാലിയേറ്റീവ് ഫൗണ്ടേഷൻ വടാട്ടുപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിമേട് നിവാസികളും മാർത്തോമാ സിറ്റി ഓട്ടോത്തൊഴിലാളികളുടെയും സഹകരണത്തോടെ വെട്ടിത്തെളിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കോറന്പേൽ, പഞ്ചായത്തംഗം രേഖ രാജു, ജോബി കാരാഞ്ചേരി, സാബു ജോസ്, എൻ.ഒ. തങ്കച്ചൻ, ബിജു ജോബി, ദീനു ബിജു, അജി, എൻ.ഡി. സിജിമോൻ, പി. കുഞ്ഞുമോൻ, പി.ജെ. ബാബു, രാജമ്മ തങ്കപ്പൻ, സജി വിജയൻ, എസ്.എ. കർണൻ എന്നിവർ നേതൃത്വം നൽകി.