എംഡിഎംഎ കച്ചവടത്തിന് നൈറ്റ് കടയും വാട്സ്ആപ്പും : പ്രതി പിടിയില്‍
1578161
Wednesday, July 23, 2025 4:13 AM IST
കൊച്ചി: നൈറ്റ് കടകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. കാക്കനാട് സ്വദേശി നിജാസിനെ(28) ഇന്‍ഫോപാര്‍ക്ക് പോലീസാണ് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് 8.06 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രാത്രി വൈകി വീട്ടില്‍ നിന്നിറങ്ങുന്ന പ്രതി നൈറ്റ് കടകള്‍ കേന്ദ്രീകരിച്ചാണ് ലഹരി ഇടപാട് നടത്തിയിരുന്നത്.
ഇതിനായി വാട്സ്ആപ്പാണ് പ്രതി ഉപയോഗിച്ചിരുന്നതും. ഇടപാടുകാരെയും പ്രതിക്ക് മയക്കുമരുന്ന് വില്പന നടത്തിയ ആളുകളെയും കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാടത്തിക്കര ഭാഗത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.