ഭരണം ലഭിച്ചാൽ തിരുവാണിയൂരിൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റ്: ട്വന്റി 20
1578176
Wednesday, July 23, 2025 4:47 AM IST
കിഴക്കന്പലം: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവാണിയൂർ പഞ്ചായത്തിൽ ട്വന്റി 20 പാർട്ടി അധികാരത്തിലെത്തിയാൽ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് ആരംഭിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു.
നീറാമുകൾ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ കത്തീഡ്രൽ പാരീഷ് ഹാളിൽ തിരുവാണിയൂർ പഞ്ചായത്തുതല കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, നിയോജക മണ്ഡലം പ്രസിഡന്റ് ജിബി ഏബ്രഹാം,
ജിന്റോ ജോർജ്, പി.വൈ. ഏബ്രഹാം, റസീന പരീത്, ഡോ.വി.എസ്. കുഞ്ഞുമുഹമ്മദ്, ബിജോയി ഫീലിപ്പോസ്, ഡോ. ജോർജ് പോൾ, ദീപക് രാജൻ, റോയി വി. ജോർജ്, ടി.കെ. ബിജു, ഓ.ജെ. പൗലോസ് എന്നിവർ പ്രസംഗിച്ചു.
വരുന്ന തെരഞ്ഞെടുപ്പിൽ തിരുവാണിയൂർ പഞ്ചായത്തിലെ 18 വാർഡുകളിലും ട്വന്റി 20 സ്ഥാനാർഥികൾ മത്സരിക്കും.