പഴങ്ങാട് ഇടവക നിർമിച്ചു നല്കുന്ന വീടിനു ശിലയിട്ടു
1578175
Wednesday, July 23, 2025 4:47 AM IST
ഫോർട്ടുകൊച്ചി: കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് ഇടവക നിർമിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപന കർമം നടത്തി. കത്തോലിക്കാ സഭയുടെ ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഭവനം നിർമിച്ചു നല്കുന്നത്.
ഇടവകയുടെ നേതൃത്വത്തിൽ നിർമിക്കുന്ന രണ്ടാമത്തെ ഭവന നിർമാണമാണ് നടക്കുന്നത്. ശിലാസ്ഥാപന കർമം വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ നിർവഹിച്ചു.
സഹ വികാരി ഫാ. ക്ലിഫിൻ ആലത്തറ, ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായ വില്യംസ് പനക്കൽ, ജെറീഷ് മാത്താളി, ജോസി വലിയപറമ്പിൽ, ജോസി ചക്കാല പറമ്പിൽ എന്നിവർ നേതൃത്വം നൽകി.