ശ്രീഹരി സുകേഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചേക്കും
1578157
Wednesday, July 23, 2025 4:13 AM IST
തൃപ്പൂണിത്തുറ: കാനഡയിൽ പരിശീലന പറക്കലിനിടെയുണ്ടായ വിമാനാപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷി(23)ന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചേക്കും. നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.
മാനിടോബയിൽ റ്റൈൻബാക് സൗത്ത് എയർപോർട്ടിനു സമീപം പ്രാദേശിക സമയം ഈ മാസം എട്ടിനു രാവിലെ 8.45നുണ്ടായ അപകടത്തിലാണ് തൃപ്പൂണിത്തുറ ന്യൂ റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകൻ ശ്രീഹരി മരിച്ചത്.