ദൈവദാസൻ തിയോഫിനച്ചന്റെ ജന്മദിനാഘോഷം നടത്തി
1578174
Wednesday, July 23, 2025 4:47 AM IST
പാലാരിവട്ടം: പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ ദൈവദാസൻ തിയോഫിനച്ചന്റെ 112-ാം മത് ജന്മദിനാഘോഷം നടത്തി. പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിച്ചു.
ദീപക്കാഴ്ചയുടെ ആദ്യദീപം അദ്ദേഹം തെളിയിച്ചു. ഫാ. റോബിൻ ഡാനിയേൽ സന്ദേശം നൽകി. ആശ്രമം സുപ്പീരിയർ ഫാ. ബിജു കപ്പുച്ചിൻ ജന്മദിന കേക്ക് മുറിച്ചു. നാമകരണ പ്രാർഥനയ്ക്ക് ഗിൽഡ് ഡയറക്ടർ ഫാ. ബിനോയ് ലീൻ കാർമികത്വം വഹിച്ചു.
ഫ്രാൻസിസ്കൻ അൽമായ സഭാംഗങ്ങൾ ജപമാല പ്രാർഥന നയിച്ചു. ഫാ. റോബിൻ ഡാനിയേൽ, ഫാ. സോജൻ തോപ്പിൽ, അലക്സ് ആട്ടുള്ളിൽ, എം.എക്സ്. ബേസിൽ റാഫേൽ തുടങ്ങിയവർ പ്രസംഗിച്ചു.