എസ്എൻ ജംഗ്ഷൻ-പൂത്തോട്ട റോഡ് സ്ഥലമേറ്റെടുക്കൽ ഉടൻ: എംഎൽഎ
1578171
Wednesday, July 23, 2025 4:34 AM IST
തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷൻ - പൂത്തോട്ട റോഡിന്റെ സ്ഥലമേറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെ. ബാബു എംഎൽഎ. തൃപ്പൂണിത്തുറയിൽ ട്രുറ സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണിയാമ്പുഴ റോഡിന് അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമായതുകൊണ്ട് കണിയാമ്പുഴ റോഡ് വികസനം വൈകുമെന്നും എംഎൽഎ പറഞ്ഞു.
മാമല ബണ്ട് റോഡ് നിർമാണവും ഉടൻ സാധ്യമാകുമെന്നും പുതിയ അതിർത്തി കുറ്റി സ്ഥാപിക്കാൻ നാല് ലക്ഷം രൂപയുടെ പദ്ധതി ഉടൻ തുടങ്ങുമെന്നും മുഖ്യപ്രഭാഷണം നടത്തിയ അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
തണ്ണീർച്ചാൽ പാർക്ക് പുനരുദ്ധാരണവും മറ്റും വൈകാതെ നടപ്പാക്കുമെന്ന് നഗരസഭാധ്യക്ഷ രമാ സന്തോഷും അറിയിച്ചു. ട്രുറ ചെയർമാൻ വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു.