ആശുപത്രി സ്റ്റോർ റൂമിൽ മോഷണം; യുവാവ് പിടിയിൽ
1578190
Wednesday, July 23, 2025 4:59 AM IST
മൂവാറ്റുപുഴ: കാഞ്ഞിരപ്പള്ളി ഗവ. ജനറൽ ആശുപത്രിയുടെ സ്റ്റോർ റൂമിൽ അതിക്രമിച്ച് കയറി 3000 രൂപയോളം വിലവരുന്ന സാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ.
മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തൻപുരയിൽ അർജുൻ സുരേഷ് (28) ആണ് പൊൻകുന്നം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20ന് രാവിലെ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആശുപത്രിയിലെ ഡോക്ടറും മറ്റ് ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അർജുൻ മൂവാറ്റുപുഴ സ്റ്റേഷനിൽ എൻഡിപിഎസ് ഉൾപ്പടെ എട്ട് കേസുകളിലും കോതമംഗലത്ത് രണ്ട്, പെരുന്പാവൂർ സ്റ്റേഷനിൽ ഒന്ന് കേസിലും പ്രതിയാണ്.