യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
1577937
Tuesday, July 22, 2025 4:00 AM IST
കാക്കനാട്: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കുസുമഗിരി സ്വദേശി ജിതിൻ രാജീവനെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രതിയെ ബന്ധുവായ പരാതിക്കാരൻ താക്കിത് നൽകിയതിനെ തുടർന്നുള്ള വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഞായറാഴ്ച പുലർച്ചെ കാക്കനാട് മുൻസിപ്പൽ മാർക്കറ്റിന് സമീപത്തു വച്ചാണ് പ്രതി പരാതിക്കാരന്റെ മുഖത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കലൂരിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.