പെൺകുട്ടിയോട് അപമര്യാദ; പ്രതി പിടിയിൽ
1577936
Tuesday, July 22, 2025 4:00 AM IST
അരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂട്ടറിൽ എത്തി കയറിപ്പിടിച്ച നോർത്ത് ചെല്ലാനം സ്വദേശി പോലീസ് പിടിയിലായി. കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബു (42) ആണ് പിടിയിലായത്.
കുത്തിയതോട് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.