കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: ജ്ഞാനോദയ സെന്‍ട്രല്‍ സ്കൂള്‍ ജേതാക്കള്‍
1577935
Tuesday, July 22, 2025 4:00 AM IST
കൊച്ചി: സിഐഎസ്സിഇ കേരള റീജൺ ഡി-സോണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കാലടി ചെങ്ങല്‍ ജ്ഞാനോദയ സെന്‍ട്രല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളാണ് ഫസ്റ്റ് റണ്ണറപ്പ്.
ജ്ഞാനോദയ സെന്‍ട്രല്‍ സ്കൂളിന്റെ ആതിഥേയത്വത്തില്‍, കാലടി സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ഐസിഎസ്ഇ/ ഐഎസ്സി സ്കൂളുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിനി റോസ് മത്സരത്തില്‍ പങ്കെടുത്ത സ്കൂളുകളെ അനുമോദിക്കുകയും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.