ലോക്ക് കേടായി; ഡോർ കെട്ടിവച്ച് കെഎസ്ആർടിസി സർവീസ്
1578178
Wednesday, July 23, 2025 4:47 AM IST
ആലുവ: ലോക്ക് കേടായതിനെ തുടർന്ന് കെഎസ്ആർടിസി ബസിന്റെ ഡോർ കയർ കൊണ്ട് കെട്ടി വച്ച് സർവീസ് നടത്തി. ഇന്നലെ ആലുവ-പറവൂർ റൂട്ടിലെ സർവീസാണ് ഒറ്റവാതിൽ യാത്ര നടത്തിയത്.
ഇതേത്തുടർന്ന് ബസ്റ്റോപ്പുകളിൽ അൽപ്പം ഇറക്കി നിർത്തിയാണ് ഡ്രൈവർ യാത്രക്കാരെ സഹായിച്ചത്. കയറേണ്ടവരെ മുന്നിലെ ഡോറിലൂടെ കയറ്റാനാണീ സൂത്രം പ്രയോഗിച്ചത്.
തുറന്നു പോകാതിരിക്കാൻ മൂന്നാല് ചരടുകളുടെ സഹായത്താലാണ് ഡോർ കെട്ടിവച്ചത്. ഇന്നലെ പൊതു അവധിയായതിനാൽ ബസിൽ അധികം തിരക്കില്ലാതിരുന്നത് യാത്രക്കാർക്ക് സൗകര്യമായി.