മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം
1578159
Wednesday, July 23, 2025 4:13 AM IST
കാലടി: പിരാരൂർ മനയ്ക്കപടിയിലെ വിഎസ് കമ്യൂണിക്കേഷനിൽ വനിതാ സ്ഥാപന ഉടമയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം നടന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
ഇവർ ഒച്ചവച്ചതോടെ ഇറങ്ങിയോടിയ യുവാവ് ബൈക്കിൽ കയറി മറ്റൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. ബൈക്കിൽ രണ്ടു പേർ ഉണ്ടായിരുന്നു.
കറുത്ത ടീഷർട്ട് ധരിച്ചിരുന്ന വെളുത്ത നിറമുള്ള ആളാണെന്നും ഏകദേശം 25 വയസ് തോന്നിക്കുമെന്നും യുവതി പറഞ്ഞു. നെടുമ്പാശേരി സ്റ്റേഷനിൽ പരാതി നൽകി.