ജില്ലാ ബേസ്ബോൾ: യാക്ക സ്പോർട്സ് വനിതാ വിഭാഗം ചാന്പ്യൻമാർ
1578167
Wednesday, July 23, 2025 4:34 AM IST
ഫോർട്ടുകൊച്ചി: ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവാണിയൂർ സ്റ്റെല്ല മേരീസ് ക്ലബ്ബിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ഫോർട്ടുകൊച്ചി യാക്ക സ്പോർട്സ് വനിതാ വിഭാഗം കിരീടം നിലനിർത്തി.
കൂവപ്പടി സെന്റ് ആൻസ് ക്ലബ് മൂന്നാം സ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ ആലുവ അസ്ലു സ്പോർട്സ് ക്ലബ്ബും, ആലുവ യുസി കോളജ് ക്ലബ്ബും ഫൈനലിൽ പ്രവേശിച്ചു. ആൺകുട്ടികളുടെ ഫൈനൽ, ലൂസേർസ് ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടക്കും.
സംസ്ഥാന ബേസ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രത്നാകരൻ മത്സരം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ ട്രഷറർ ടി.എ. ഫാരിഷ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.