കുട്ടമശേരി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം
1578179
Wednesday, July 23, 2025 4:47 AM IST
ആലുവ: കീഴ്മാട് കുട്ടമശേരിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നിരവധി വിദ്യാർഥികൾ പഠിക്കുന്ന കുട്ടമശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിരവധി തെരുവ് നായകൾ ആണ് വിഹരിക്കുന്നത്.
ഇരുചക്ര വാഹന യാതക്കാർക്കും കാൽനട യാത്രക്കാർക്കും ഇവ ഭീഷണിയായി മാറുകയാണ്. വിദ്യാർഥികളും ഭീതിയോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. കുട്ടമശേരിയിലെ സൂര്യ നഗർ, അമ്പലപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലും നായ ശല്യം അതിരൂക്ഷമാണ്.