ദേശീയപാത സ്ഥലമെടുപ്പ്: ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
1578172
Wednesday, July 23, 2025 4:34 AM IST
മരട്: ദേശീയപാതയിൽ അങ്കമാലിയിലെ കരയാംപറമ്പിൽ നിന്നാരംഭിച്ച് കുണ്ടന്നൂരിന് സമീപം നെട്ടൂരിൽ അവസാനിക്കുന്ന എറണാകുളം ബൈപ്പാസിന്റെ(കുണ്ടന്നൂർ ബൈപ്പാസ്) സ്ഥലമേറ്റെടുക്കുന്നതിൽ സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നഗരസഭതല ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
നഗരസഭ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനൽ, കൗൺസിലർമാർ, ആക്ഷൻ കൗൺസിൽ ചെയർമാൻ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.